Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്ഷയ കേന്ദ്രങ്ങളിൽ വികാസ് പീഡിയ സഹായ കേന്ദ്രങ്ങൾ

akshaya

തിരുവനന്തപുരം ∙ സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിൽ വികാസ് പീഡിയ സഹായ കേന്ദ്രങ്ങൾ ആരംഭിക്കുന്നു. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, ആലപ്പുഴ ജില്ലകളിൽ തുടക്കത്തിൽ നൂറോളം കേന്ദ്രങ്ങളെ തിരഞ്ഞെടുത്തു. വയനാട് എപിജെ അബ്ദുൾ കലാം ഓഡിറ്റോറിയത്തിൽ നടന്ന വികാസ് പീഡിയ  സംസ്ഥാന ശിൽപശാലയിൽ സഹായ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഐടി മിഷൻ ഡയറക്ടർ ശ്രീറാം സാംബശിവറാവു നിർവഹിച്ചു. അക്ഷയ സംസ്ഥാന ബിസിനസ് ഡവലപ്മെന്റ് മാനേജർ ബിജു വി.എസ്.കുമാർ ആദ്യ സഹായകേന്ദ്രത്തിന്റെ നെയിംബോർഡ് ഏറ്റുവാങ്ങി.

എം.ഐ.ഷാനവാസ് എംപി അധ്യക്ഷത വഹിച്ചു. വികാസ് പീഡിയ മികച്ച സന്നദ്ധ പ്രവർത്തകരെ വയനാട് ജില്ലാ കലക്ടർ എ.ആർ.അജയ കുമാർ ആദരിച്ചു. പി.എൻ.പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാൽ ഡിജിറ്റൽ വായനായജ്ഞത്തിന്റെ  സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു. വികാസ് പീഡിയ നാഷനൽ പ്രൊജക്ട് ഓഫിസർ എം.ജഗദീഷ്, സ്റ്റേറ്റ് കോഡിനേറ്റർ സി.വി.ഷിബു, സംസ്ഥാന നോഡൽ ഏജൻസി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. പോൾ കൂട്ടാല തുടങ്ങിയവർ പ്രസംഗിച്ചു.