Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാങ്കേതിക തകരാർ: കൊച്ചി മെട്രോ പാളത്തിൽ കുടുങ്ങി, സർവീസ് മുടങ്ങി

Kochi-Metro-Rail കൊച്ചി മെട്രോയുടെ ഒരു ലൈനില്‍ തകരാർ കണ്ടെത്തിയതിനെ തുടർന്ന് മറ്റൊരു ട്രെയിനിലേക്ക് മാറിയവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

കൊച്ചി∙ കൊച്ചി മെട്രോയിലെ ഒരു ട്രെയിൻ തകരാറിലായി പാളത്തിൽ കുടുങ്ങി. ഇന്നു രാവിലെയാണ് സംഭവം. ആലുവ അമ്പാട്ടുകാവ് മെട്രോ സ്റ്റേഷനിൽ സാങ്കേതിക തകരാറുണ്ടായതിനെ തുടർന്നാണ് സർവീസ് മുടങ്ങിയത്. സർവീസ് ഭാഗികമായി തകർന്ന നിലയിലാണ്. പാലാരിവട്ടം ഭാഗത്തേക്കുള്ള സർവീസാണ് മുടങ്ങിയത്.

ട്രെയിൻ സർവീസ് നിലച്ചതിനെ തുടർന്ന് യാത്രക്കാരെ മുട്ടം സ്റ്റേഷനിലിറക്കി മറ്റു ട്രെയിനുകളിലേക്കു മാറ്റി. അധികം വൈകാതെ സർവീസ് പുനഃരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

വിഡിയോ: ജോസ്കുട്ടി പനയ്ക്കല്‍