Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഹരി വിപണി നഷ്ടത്തിൽ; സെൻസെക്സ് 70 പോയിന്റ് ഇടിഞ്ഞു

PTI6_24_2016_000087B

മുംബൈ∙ ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 70 പോയിന്റ് നഷ്ടത്തിൽ 35,574 ലാണ് ബിഎസ്ഇ സൂചികയായ സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 20 പോയിന്റ് താഴ്ന്ന് 10,749 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകള്‍ നഷ്ടത്തിലായിരുന്നു. ബിഎസ്ഇയിലെ 1052 ഓഹരികൾക്ക് വില ഉയർന്നപ്പോൾ 1541 ഓഹരികളുടെ വില ഇടിഞ്ഞു.

ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഫിനാൻസ് തുടങ്ങിയ സെക്ടറുകളാണ് മുന്നേറ്റമുണ്ടാക്കിയത്. മെറ്റൽ, ഫാർമ, എനർജി, ഐടി, ഓയിൽ ആൻഡ് ഗ്യാസ് ഉൾപ്പെടെയുള്ള മിക്ക സെക്ടറുകളും ഇന്നു നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണിയിലെ ഇടിവാണ് ആഭ്യന്തര വിപണിയിലെ വ്യാപാരത്തിന് തിരിച്ചടിയായത്.

യെസ് ബാങ്ക് ഓഹരി വില 3.96 ശതമാനം ഉയർന്നു. അൾട്രാ ടെക് സിമന്റ്, ഐടിസി, ഏഷ്യൻ പെയിന്റ്സ്, കോൾ ഇന്ത്യ, ബജാജ് ഓട്ടോ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികൾ. ൈടറ്റൻ കമ്പനി, ഇൻഫോസിസ്, ടാറ്റാ സ്റ്റീൽ, വേദാന്ത, റിലയന്‍സ്, സണ്‍ ഫാർമ എന്നീ ഓഹരികളുടെ വില ഇടിഞ്ഞു.