Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ത്യോദയ എക്സ്പ്രസിന് ആലപ്പുഴയിൽ സ്റ്റോപ്പ് അനുവദിച്ചെന്ന് റെയിൽവേ

Antyodaya train

ആലപ്പുഴ ∙ കൊച്ചുവേളി– മംഗളൂരു ജംക്‌ഷൻ അന്ത്യോദയ എക്സ്പ്രസ് 12 മുതൽ ആലപ്പുഴയിൽ നിർത്തും. കൊച്ചുവേളിയിൽനിന്നു മംഗളൂരുവിലേക്കുള്ള ട്രെയിൻ രാത്രി 11:43 ന് എത്തി 11:45 നു യാത്ര തുടരും. മംഗളൂരുവിൽ നിന്നുള്ള മടക്ക ട്രെയിൻ പുലർച്ചെ 4:58 ന് എത്തി അഞ്ചു മണിക്കു യാത്ര തുടരും. കൊച്ചുവേളിയില്‍നിന്ന് വ്യാഴം, ശനി ദിവസങ്ങളിലും മംഗളൂരുവിൽനിന്നു വെള്ളി, ഞായർ ദിവസങ്ങളിലുമാണു ട്രെയിൻ പുറപ്പെടുന്നത്. ആറു മാസത്തേക്കു പരീക്ഷണാടിസ്ഥാനത്തിലാണു രണ്ടു മിനിറ്റ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.