Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തുദിവസം മുൻപ് കാണാതായ യുവാവിന്റെ ഭാര്യ വായ്പ തട്ടിപ്പിന് അറസ്റ്റിൽ

Money

ആലപ്പുഴ∙ അമ്പലപ്പുഴയിൽനിന്ന് 10 ദിവസം മുൻപു കാണാതായ ചെറുവള്ളിക്കാട് അലക്സിന്റെ ഭാര്യ മീനയെ (24) വിദ്യാഭ്യാസ വായ്പയുടെ പേരിൽ പണം തട്ടിയതിന് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. മീനയെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ 27 മുതലാണ് അലക്സിനെ കാണാതായത്.‌ പിറ്റേന്ന് അലക്സിന്റെ ബൈക്കും മൊബൈൽ ഫോണും പഴ്സും തോട്ടപ്പള്ളി സ്പിൽവേയ്ക്കു സമീപം കണ്ടെത്തിയിരുന്നു.

രണ്ടു ബന്ധുക്കളുടെ പരാതിയിലാണ് മീനയെ അറസ്റ്റ് ചെയ്തത്. വിദ്യാഭ്യാസ വായ്പ ശരിയാക്കാമെന്നു പറഞ്ഞ് ഒരു ബന്ധുവിൽനിന്ന് 87,000 രൂപയും മറ്റൊരു ബന്ധുവിൽനിന്ന് 82,000 രൂപയും മീന വാങ്ങിയെന്നാണു പരാതി. അലക്സ് അറിയാതെയാണ് മീന സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്നു പൊലീസ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.