Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെംഗളൂരുവിലേക്ക് ഒരൊറ്റ യാത്രക്കാരൻ മാത്രം; ഡിപ്പോ അധികാരി ഇനി കട്ടപ്പനയിൽ

എ.എസ്.ഉല്ലാസ്
KSRTC-Scania Representative Image

പത്തനംതിട്ട∙ ഒരു യാത്രക്കാരനുമായി കൽപ്പറ്റയിൽ നിന്ന് ബെംഗളൂരുവിലേക്ക് കെഎസ്ആർടിസിയുടെ ബസ്. വരുമാനം 524 രൂപ! സർവീസ് റദ്ദാക്കാതെ ഓടിച്ചതിന് കൽപ്പറ്റ ഡിപ്പോ അധികാരിയെ സ്ഥലം മാറ്റി. സർവീസിൽ ഉണ്ടായ നഷ്ടം ഇൗ ഉദ്യോഗസ്ഥനിൽ നിന്നു തിരിച്ചു പിടിക്കാനും എംഡിയുടെ ഉത്തരവ്. കൽപ്പറ്റ എടിഒ കെ. ജയകുമാറിനെ കട്ടപ്പനയ്ക്കു സ്ഥലം മാറ്റിക്കൊണ്ടാണ് ഉത്തരവായത്. അഞ്ചാം തീയതിയായിരുന്നു സർവീസ്. 

കൽപ്പറ്റയിൽ നിന്നും രാത്രി 9.30നു പുറപ്പെടുന്ന സർവീസിൽ ആകെ റിസർവേഷൻ രണ്ടുപേരായിരുന്നു. അതിൽ ഒരാൾ കെഎസ്ആർടിസിയുടെ ജീവനക്കാരനായതിനാൽ യാത്ര സൗജന്യവും.

എന്നാൽ റിസർവേഷൻ ഷീറ്റ് പരിശോധിച്ച ശേഷം ഇത്തരത്തിൽ യാത്രക്കാർ വളരെ കുറഞ്ഞ് സർവീസ് നഷ്ടത്തിലാണെന്നു കണ്ടാൽ യാത്ര റദ്ദാക്കണമെന്നാണു നിര്‍ദേശം.

യാത്രക്കാർക്കു മറ്റു ബസുകളിൽ യാത്രാസൗകര്യം ഏർപ്പെടുത്തി നൽകണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ഇതു ചെയ്യാതിരുന്നതിനാലാണു സ്ഥലംമാറ്റം.

related stories