Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് ഉറച്ചു തന്നെ ; ആണവ നിരായുധീകരണത്തിൽ വിട്ടുവീഴ്ചയ്ക്കില്ല

United States - North Korea മൈക്ക് പോംപിയോ (ഇടത്), കിം ജോങ് ഉൻ (വലത്)

സോൾ∙ ഉത്തര കൊറിയയിലെ ആണവനിരായുധീകരണത്തിനു യാതൊരു വിട്ടുവീഴ്ചയുമില്ലെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. പ്യോങ്യാങിൽ, ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും സംഘവുമായുള്ള പോംപിയോയുടെ രണ്ടാം ദിന ചർച്ചകൾക്കിടെ വക്താവ് ഹെതർ നവേർട്ടാണ് ഈ കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ഉത്തര കൊറിയയുടെ പൂർണ ആണവനിരായുധീകരണം, സുരക്ഷാ ഉറപ്പുകൾ, 1950–53 കൊറിയൻ യുദ്ധകാലത്തെ യുഎസ് സൈനികരുടെ ഭൗതികാവശിഷ്ടം കൈമാറുന്നത് എന്നീ മൂന്ന് പ്രധാന ലക്ഷ്യങ്ങൾക്കു മേലാണ് ചർച്ച. ഈ വിഷയങ്ങളിൽ പോംപിയോയ്ക്ക് ഉറച്ച നിലപാടാണ് ഉള്ളതെന്നും അവർ പറഞ്ഞു. ആണവനിലയങ്ങളുടെ സമ്പുഷ്ടീകരണവുമായി ഉത്തരകൊറിയ മുന്നോട്ടു പോകുന്നതായുള്ള വാര്‍ത്തകള്‍ക്കിടെയാണ് പോംപിയോ ചർച്ചകൾക്കായി ഉത്തര കൊറിയയിൽ എത്തിയത്.