Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനുസാധ്യത; മുന്നറിയിപ്പ്

5agathi-lakshadweep ഫയൽ ചിത്രം

തിരുവനന്തപുരം∙ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ വടക്കു പടിഞ്ഞാറു ദിശയിൽ നിന്നും മണിക്കൂറിൽ 35 മുതൽ 45 കി.മീ. വേഗതയിലും ചില അവസരങ്ങളിൽ 55 കി.മീ. വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഈ സാഹചര്യത്തില്‍ ലക്ഷദ്വീപിന്റെ തെക്ക് പടിഞ്ഞാറുഭാഗത്തും വടക്കു ഭാഗത്തും കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാൻ സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തു മത്സ്യബന്ധത്തിനു പോകരുതെന്നു നിർദേശമുണ്ട്. കൂടാതെ കേരള തീരത്തു മത്സ്യബന്ധത്തിനു പോകുമ്പോൾ ജാഗ്രത പാലിക്കണം. ഈ മുന്നറിയിപ്പ് ശനിയാഴ്ച ഉച്ചയ്ക്കു രണ്ടു മുതൽ അടുത്ത 24 മണിക്കൂറിലേക്കു ബാധകമായിരിക്കും.

related stories