Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന്ധ്ര: ഉമ്മൻ‌ ചാണ്ടി ദൗത്യം തുടങ്ങി; കിരൺകുമാ‌ർ റെഡ്ഡി കോൺഗ്രസിലേക്ക്

India Creating States

ഹൈദരാബാദ് ∙ ആന്ധ്രാപ്രദേശിൽ മുൻ മുഖ്യമന്ത്രി കിരൺ കുമാ‌ർ റെഡ്ഡി കോൺഗ്രസിലേക്കു മടങ്ങുന്നു. പതിമൂന്നിന് ഡൽഹിയിൽ കോ‌ൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം. ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി മടങ്ങിവരവു സംബന്ധിച്ച് കഴിഞ്ഞാഴ്ച കിരൺകുമാ‌‌ർ റെഡ്ഡിയുമായി ഹൈദരാബാദിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

2011 ജൂൺ മുതൽ ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന റെഡ്ഡി, സംസ്ഥാനം വിഭജിച്ച് തെലങ്കാന രൂപീകരിച്ചതിൽ പ്രതിഷേധിച്ച് 2014 മാർച്ചിൽ രാജിവച്ച് കോൺഗ്രസ് വിടുകയായിരുന്നു. ജയ് സമൈക്യാന്ധ്ര എന്ന പാർട്ടിയും സ്ഥാപിച്ചു.

ആന്ധ്രയുടെ ചുമതലയേറ്റ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, പാർട്ടി വിട്ട നേതാക്കളെ തിരിച്ചെത്തിക്കാൻ ശ്രമിക്കുമെന്നു വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കിരൺകുമാർ‌ റെഡ്ഡി അടക്കമുള്ള ചർച്ചയും നടത്തിയിരുന്നു.

related stories