Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസുമായി ചേരാൻ മടിയില്ല; ബിജെപി നൂറു ഹിറ്റ്ലർമാരെപ്പോലെ: മമത

Mamata Banerjee

കൊൽക്കത്ത ∙ ബിജെപി ‘ഒരു നൂറ്’ ഹിറ്റ്ലറെപ്പോലെയെന്നും അവരെ പുറത്താക്കാൻ കോൺഗ്രസുമായി സഹകരിക്കുന്നതിനു മടിയില്ലെന്നും ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. സോണിയാ ഗാന്ധിയുമായി തനിക്കു നല്ല ബന്ധമാണെന്നും ഇളമുറക്കാരനായ രാഹുലുമായി ഒരുമിച്ചു പ്രവർത്തിച്ചിട്ടില്ലെന്നും മമത പറഞ്ഞു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മമത  നിലപാടു വ്യക്തമാക്കിയത്. 

പ്രധാനമന്ത്രിപദം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘തൽക്കാലം ഇല്ല’ എന്നു മറുപടി പറഞ്ഞ മമത, ഇപ്പോൾ ഒരുമിച്ചു പ്രവർത്തിക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്നും പറഞ്ഞു. ‘ആശയങ്ങളും ഉദ്ദേശ്യങ്ങളും പ്രത്യയശാസ്ത്രവും ശുദ്ധമായ ആരുമായും ചേർന്നു പ്രവർത്തിക്കാൻ മടിയില്ല. എല്ലാവരെയും ഒരുമിച്ചു ചേർക്കാനാണ് ശ്രമം. പക്ഷേ അത് എന്റെ തീരുമാനത്തെ മാത്രം ആശ്രയിച്ചു നിൽക്കുന്നതല്ല.’- മമത പറഞ്ഞു. 

ബിജെപി അക്രമവും പീഡനവും അഴിച്ചുവിടുകയാണ്. അവർ നൂറു ഹിറ്റ്ലർമാരെപ്പോലെയാണു പെരുമാറുന്നത്. ചില ബിജെപി പ്രവർത്തകർക്കു പോലും അതിനോടു യോജിക്കാനാവുന്നില്ലെന്നും മമത ബാനർജി പറഞ്ഞു.

related stories