Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉയർന്ന നിലവാരത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി

Bombay Stock Exchange

മുംബൈ∙ ഉയർന്ന നിലവാരത്തിൽ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 276.86 പോയിന്റ് ഉയർന്ന് 35,934.72 ലാണു വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 80.25 പോയിന്റ് ഉയർന്ന് 10,852.90 ലും ക്ലോസ് ചെയ്തു. 

ബാങ്കിങ്, ഓട്ടോ, മെറ്റൽ എന്നീ വിഭാഗം ഓഹരികളില്‍ ശക്തമായ വാങ്ങൽ പ്രകടമായിരുന്നു. ഏഷ്യൻ വിപണികളിലെ മുന്നേറ്റവും ഇന്ത്യൻ വിപണിക്ക് കരുത്തേകി. ബിഎസ്ഇയിലും എൻഎസ്ഇയിലും ഭൂരിഭാഗം സെക്ടറുകളും നേട്ടത്തിലായിരുന്നു. എൻഎസ്ഇ മിഡ്ക്യാപ് സൂചിക 290 പോയിന്റ് ഉയർന്നു.

വേദാന്ത, യെസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ആക്സിസ് ബാങ്ക്, സണ്‍ ഫാർമ, റിലയൻസ് എന്നിവയാണു മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ. ടിസിഎസ്, അൾട്രാ ടെക് സിമന്റ്, ടൈറ്റൻ കമ്പനി, എച്ച്ഡിഎഫ്സി, ഭാരതി എയർടെൽ എന്നീ ഓഹരികളുടെ വില ഇടിഞ്ഞു.