Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യവസായ സൗഹൃദ സംസ്ഥാനം: ആന്ധ്ര ഒന്നാമത്, ആദ്യ പത്തിൽ കേരളമില്ല

kerala-it-special പ്രതീകാത്മക ചിത്രം.

ന്യൂഡല്‍ഹി∙ ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആന്ധ്രപ്രദേശിന് ഒന്നാം റാങ്ക്. ലോകബാങ്കിന്റെ സഹകരണത്തോടെ കേന്ദ്ര സർക്കാരാണു സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പ്രവര്‍ത്തനം വിലയിരുത്തി പട്ടിക തയാറാക്കിയത്. തെലങ്കാനയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 21-ാം റാങ്കാണു കേരളത്തിനു ലഭിച്ചത്.

ഹരിയാന, ജാര്‍ഖണ്ഡ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍, ബംഗാൾ എന്നിവയാണു മൂന്നു മുതൽ 10 വരെയുള്ള സ്ഥാനങ്ങളിൽ. 36–ാം സ്ഥാനത്തുള്ള മേഘാലയയാണ് ഏറ്റവും പിന്നിൽ. രാജ്യതലസ്ഥാനമായ ഡല്‍ഹി കേരളത്തിനും പിന്നിലായി 23-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. തമിഴ്നാട് 15–ാം സ്ഥാനത്താണ്.

അതേസമയം, കേരളത്തിനു ലഭിച്ച ചില സ്കോറുകളിൽ നേട്ടമുണ്ട്. 2016–17 വർഷം 26.92 ശതമാനമായിരുന്നു പദ്ധതി നടപ്പാക്കലിലെ സ്കോർ (20–ാം സ്ഥാനം). 2017–18 വർഷത്തിൽ ഈ സ്കോർ 44.79 ശതമാനമായി വർധിച്ചു. സർക്കാർ നടപ്പാക്കിയ പരിഷ്കാരങ്ങൾ പ്രാബല്യത്തിലാകുന്നതോടെ നില മെച്ചെപ്പെടുമെന്നാണു കേരളത്തിന്റെ പ്രതീക്ഷ.