Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മത്സ്യ ലേല – വിപണന – ഗുണനിലവാര നിയന്ത്രണ നിയമം കൊണ്ടുവരും: മേഴ്സിക്കുട്ടിയമ്മ

J Mercykkuttiyamma

കൊല്ലം∙ സംസ്ഥാനത്തു മത്സ്യ ലേല – വിപണന – ഗുണനിലവാര നിയന്ത്രണം സംബന്ധിച്ച നിയമം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ദേശീയ മത്സ്യകർഷകദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മത്സ്യകർഷകർക്കുള്ള അവാർഡ് വിതരണവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

കടൽ, കായൽ, ഉൾനാടൻ മത്സ്യമേഖലകളെ ഉൾക്കൊള്ളുന്നതാകും നിയമം. മത്സ്യകൃഷിക്കു തീറ്റ നൽകാനായി കടലിൽനിന്നു മൽസ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതിനെതിരെ കർശന നടപടികളെടുക്കും. ഈയിനത്തിൽ ഇതുവരെ രണ്ടു കോടി രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. മത്സ്യക്കൃഷി നടത്തുമ്പോൾ തീറ്റയുടെ അപര്യാപ്ത പരിഹരിക്കാനായി കൊല്ലത്തും കണ്ണൂരിലും ഫാക്ടറികൾ തുടങ്ങും. കണ്ണൂരിൽ നിർമാണം തുടങ്ങിക്കഴിഞ്ഞുവെന്നും കൊല്ലത്ത് അഴീക്കലിൽ നിർമാണത്തിനുള്ള ടെൻഡർ നടപടികളായെന്നും മന്ത്രി പറഞ്ഞു. എം.നൗഷാദ് എംഎൽഎ അധ്യക്ഷനായി. എൻ.കെ.പ്രേമചന്ദ്രൻ എംപി, ഫിഷറീസ് ഡയറക്ടർ എസ്. വെങ്കടേശപതി എന്നിവർ പ്രസംഗിച്ചു.

related stories