Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സി.വി. ആനന്ദബോസ് മേഘാലയ സർക്കാരിന്റെ ഉപദേശകനായി ചുമതലയേറ്റു

Ananada-Bose--Meghalaya മേഘാലയ സർക്കാരിന്റെ ഉപദേശകനായി ചുമതലയേറ്റ ഡോ. ആനന്ദബോസ് ഗവർണർ ഗംഗാപ്രസാദിനൊപ്പം.

ഷില്ലോങ്∙ മേഘാലയ സർക്കാരിന്റെ ഉപദേശകനായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും യുഎൻ പാർപ്പിട വിദഗ്ധനുമായ ഡോ. സി.വി.ആനന്ദബോസ് ചുമതലയേറ്റു. കാബിനറ്റ് റാങ്കോടെയാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. മുഖ്യമന്ത്രി കോണാർഡ് സാങ്മ, ഗവർണർ ഗംഗാപ്രസാദ് എന്നിവരെ സന്ദർശിച്ച് അദ്ദേഹം ചർച്ച നടത്തി.

ചീഫ് സെക്രട്ടറി റാങ്കിൽ വിരമിച്ച ആനന്ദബോസ് നേരത്തേ മസൂറിയിലെ ഐഎഎസ് അക്കാദമിയിൽ ലാൽ ബഹദൂർ ശാസ്ത്രി ഫെലോയായിരുന്നു. മുഖ്യമന്ത്രിയുടെ സെക്രട്ടറി, വൈസ് ചാൻസലർ പദവികളും വഹിച്ചിരുന്നു. നാലു തവണ യുഎന്നിന്റെ ഗ്ലോബൽ ബെസ്റ്റ് പ്രാക്ടീസ് അവാർഡ് നേടി.

പത്തു വർഷത്തെ കോൺഗ്രസ് ഭരണത്തിനു ശേഷമാണ് കോണാർഡ് സാങ്മയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സർക്കാർ അധികാരത്തിലെത്തിയത്. കാബിനറ്റ് റാങ്കിൽ നിയമിതനായ ആനന്ദ ബോസിന്റെ ദേശീയ, രാജ്യാന്തരതലത്തിലെ അനുഭവസമ്പത്ത് മേഘാലയയ്ക്ക് ഗുണകരമാകും. ദേശീയ ഹരിത ട്രൈബ്യൂണൽ കല്‍ക്കരി ഖനനം നിരോധിക്കുകയും ഹൈക്കോടതി ലൈംസ്റ്റോൺ കയറ്റുമതി നിയന്ത്രിക്കുകയും ചെയ്ത സാഹചര്യത്തിൽ മേഘാലയയുടെ വരുമാനത്തിൽ കുറവു വന്നിട്ടുണ്ട്. 

സംസ്ഥാനത്തിന്റെ പ്രത്യേകത കണക്കിലെടുത്തു വിവിധ സ്രോതസ്സുകളിലൂടെ വരുമാനം വർധിപ്പിക്കാനാണു സർക്കാർ ശ്രമിക്കുന്നത്. ഒപ്പം വിവിധ വികസന പദ്ധതികളും നടപ്പാക്കാനുണ്ട്. ഈ മേഖലകളിൽ ആനന്ദബോസിന്റെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്താനാണു സർക്കാർ ശ്രമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.