Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചലച്ചിത്ര സംവിധായകൻ ഒ.രാമദാസ് അന്തരിച്ചു

ramadas-film-director ഒ.രാമദാസ്.

ഒല്ലൂർ ∙ സിനിമാ സംവിധായകനും നടനുമായ ഒ. രാമദാസ് (80) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം.

മരത്താക്കര ഒറോംപുറത്ത് നാരായണിയമ്മയുടെയും കണ്ടെംകാവിൽ കുട്ടപ്പൻ നായരുടെയും മകനാണ്. ‘വഴിപിഴച്ച സന്തതി’, ‘കൃഷ്ണപ്പരുന്ത്’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്.

നടി കമലാദേവിയാണ് ഭാര്യ. മക്കൾ: വിജി മോഹൻ, ശ്രീശാന്തി, രജി സുഭാഷ്. മരുമക്കൾ: മോഹനൻ, സുഭാഷ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.