Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തണുപ്പില്‍ യാത്ര, മിതമായ നിരക്ക്; വരുന്നു കെഎസ്ആര്‍ടിസി ‘ചില്‍ ബസ്’

kurtc

തിരുവനന്തപുരം∙ കേരളത്തിലുടനീളം മിതമായ നിരക്കില്‍ ശീതീകരിച്ച ബസില്‍ യാത്ര ചെയ്യാന്‍ ‘ചില്‍ ബസ്’ സര്‍വീസുമായി കെഎസ്ആര്‍ടിസി. തിരുവനന്തപുരം മുതല്‍ കാസർകോട് വരെയും കിഴക്കുമുതല്‍ പടിഞ്ഞാറുവരെയുമുള്ള മേഖലകളില്‍ ഒരു മണിക്കൂര്‍ ഇടവിട്ട് ശീതീകരിച്ച ബസുകള്‍ സര്‍വീസ് നടത്താനാണ് തീരുമാനം. ജൻറം പദ്ധതിയുടെ കീഴിൽ കെയുആർടിസി എന്ന പേരിൽ നിലവിൽ സർവീസ് നടത്തുന്ന 219 എസി ലോ ഫ്ലോർ ബസുകളെയാണ് ചിൽ ബസ് എന്ന പേരിൽ ഓഗസ്റ്റ് ഒന്നുമുതൽ സംസ്ഥാന വ്യാപകമായി വിന്യസിക്കുന്നതെന്ന് എംഡി ടോമിൻ തച്ചങ്കരി അറിയിച്ചു.

തിരുവനന്തപുരം– കൊച്ചി, കൊച്ചി– കോഴിക്കോട്, കോഴിക്കോട്– കാസർകോട് എന്നീ മൂന്നു പ്രധാന റൂട്ടുകളാണ് ഉണ്ടാവുക. പുലർച്ചെ അഞ്ച്​ മുതൽ രാത്രി 10 വരെ ഓരോ മണിക്കൂർ ഇടവിട്ടായിരിക്കും സർവീസ്. രാത്രി തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ രണ്ടുമണിക്കൂർ ഇടവിട്ടു സർവീസുണ്ടാകും. ഓൺലൈൻ ആയി സീറ്റ് ബുക്ക് ചെയ്യാം. മൊബൈൽ ആപും ട്രാഫിക് ഇൻഫർമേഷൻ സംവിധാനവും നിലവിൽ വരുന്നതോടെ ഭാവിയിൽ ബസുകളുടെ തൽസമയ വിവരങ്ങളും ലഭ്യമാകും.

പല ഡിപ്പോകൾക്കു പകരം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്​ ഡിപ്പോകൾ മാത്രം ആസ്ഥാനമാക്കിയാണ് എസി ലോ ഫ്ലോർ ബസുകൾ സർവീസ് നടത്തുക. അറ്റകുറ്റപ്പണികൾ കാര്യക്ഷമമാക്കാനും സ്​പെയർ ബസുകൾ ഉപയോഗപ്പെടുത്താനും സാങ്കേതികജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ഇതിലൂടെ കഴിയും.

ചിൽ ബസ്​ റൂട്ടുകൾ ഇങ്ങനെ

∙ തിരുവനന്തപുരം - എറണാകുളം (ആലപ്പുഴ വഴി. രാവിലെ അഞ്ചു മുതല്‍ രാത്രി പത്തു വരെ ഒരു മണിക്കൂര്‍ ഇടവേളയില്‍. ശേഷം രണ്ടു മണിക്കൂര്‍ ഇടവേളയില്‍)

∙ തിരുവനന്തപുരം - എറണാകുളം (കോട്ടയം വഴി. രാവിലെ 5.30 മുതല്‍ രാത്രി 10.30 വരെ ഒരു മണിക്കൂര്‍ ഇടവേളയില്‍. ശേഷം രണ്ടു മണിക്കൂര്‍ ഇടവേളയില്‍)

∙ എറണാകുളം - തിരുവനന്തപുരം(ആലപ്പുഴ വഴി. ഒരു മണിക്കൂര്‍ ഇടവേളയില്‍)

∙ എറണാകുളം - തിരുവനന്തപുരം (കോട്ടയം വഴി. ഒരു മണിക്കൂര്‍ ഇടവേളയില്‍)

∙ എറണാകുളം - കോഴിക്കോട് (രാവിലെ അഞ്ചു മുതല്‍ രാത്രി പത്തു മണിവരെ ഒരു മണിക്കൂര്‍ ഇടവേളയിലും ശേഷം രണ്ടു മണിക്കൂര്‍ ഇടവേളയിലും)

∙ കോഴിക്കോട് -  എറണാകുളം (രാവിലെ അഞ്ചു മുതല്‍ രാത്രി പത്തു മണിവരെ ഒരു മണിക്കൂര്‍ ഇടവേളയില്‍)

∙ കോഴിക്കോട് - കാസർകോട് (രാവിലെ അഞ്ചു മുതല്‍ രാത്രി പത്തു മണിവരെ രണ്ടു മണിക്കൂര്‍ ഇടവേളയില്‍)

∙ എറണാകുളം- മൂന്നാർ (രാവിലെയും വൈകിട്ടും ഓരോ സർവീസുകൾ) 

∙ എറണാകുളം - കുമളി (പകൽ ഓരോ മൂന്ന്​ മണിക്കൂറിലും) 

∙ എറണാകുളം - തൊടുപുഴ (പകൽ ഓരോ രണ്ട്​ മണിക്കുറിലും) 

∙ തിരുവനന്തപുരം - പത്തനംതിട്ട (രാവിലെ രണ്ട്​ സർവീസുകൾ, വൈകിട്ട് തിരികെ) 

∙ എറണാകുളം - ഗുരുവായൂർ (രാവിലെ രണ്ട്​ സർവീസുകൾ, വൈകിട്ട് തിരികെ) 

∙ കോഴിക്കോട് ​- പാലക്കാട്​ (പകൽ ഓരോ രണ്ട്​ മണിക്കൂറിലും) 

∙ എറണാകുളം- പാലക്കാട്​ (പകൽ ഓരോ രണ്ട്​ മണിക്കൂറിലും)

related stories