Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ജീവിക്കാൻ പണം വേണം. നിയമപോരാട്ടം തുടരുകയും വേണം’; ഷമിയുടെ ഭാര്യ ബോളിവുഡിലേക്ക്

Shami-Wife മുഹമ്മദ് ഷമിക്കൊപ്പം ഹസിൻ ജഹാൻ.

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ കോഴ ആരോപണങ്ങളും വധശ്രമവും പരസ്ത്രീബന്ധവും ആരോപിച്ചു രംഗത്തു വന്ന ഭാര്യ ഹസിൻ ജഹാൻ ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കുന്നു. അംജദ് ഖാൻ സംവിധാനം ചെയ്യുന്ന ‘ഫത്‍വ’ എന്ന ചിത്രത്തിലേക്കാണു ഹസിൻ കരാർ ഒപ്പുവച്ചിരിക്കുന്നത്. ഒക്ടോബറിൽ ചിത്രീകരണം തുടങ്ങുന്ന സിനിമയിൽ മാധ്യമപ്രവർത്തകയുടെ വേഷമാകും ഹസിന്റേത്.

‘എനിക്കും കുഞ്ഞിനും ജീവിക്കാൻ പണം വേണം. നിയമപോരാട്ടം തുടരുകയും വേണം. അതിനാലാണ് അഭിനയിക്കാൻ തീരുമാനിച്ചത്’– മുൻ മോഡലായ ഹസിൻ പറഞ്ഞു. ഷമിക്കെതിരായ ആരോപണങ്ങളുമായി ഈ വർഷമാദ്യമാണു ഹസിൻ ജഹാൻ രംഗത്തെത്തിയത്.

പരസ്ത്രീ ബന്ധത്തിന്റെയും മറ്റും തെളിവുകൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാൽ കോഴ ആരോപണങ്ങളിൽ കഴമ്പില്ലെന്നു ബിസിസിഐ അന്വേഷണം നടത്തി റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.