Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപിയിൽ മുത്തലാഖ് ചൊല്ലി ഭർത്താവ് തടങ്കലിൽ പാർപ്പിച്ച യുവതി മരിച്ചു

triple-talaq, UP

ലക്നൗ∙ ഉത്തർപ്രദേശിൽ മുത്തലാഖ് ചൊല്ലിയ ശേഷം ഭർത്താവു തടങ്കലിൽ പാർപ്പിച്ച യുവതി മരിച്ചു. ബയ്റൈലി സ്വദേശിയും ആറു വയസുകാരിയായ മകളുടെ മാതാവുമായ റസിയയാണു ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരണത്തിനു കീഴടങ്ങിയത്. ഒരു മാസം മുൻപാണ് ഭർത്താവ് നഹിം ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ ശേഷം റസിയയെ തടങ്കലിലാക്കിയത്. ഇതിനു ശേഷം നഹിം ബന്ധുവീട്ടിലേക്കു താമസം മാറ്റി. ഭക്ഷണവും വെള്ളവും ലഭിക്കാതെ അബോധാവസ്ഥയിലായിരുന്ന റസിയയെ സാമൂഹിക പ്രവർത്തകയായ ഫർഹത് നഖ്‌വിയാണ് ആശുപത്രിയിലാക്കിയത്.

തീരെ അവശനിലയിലായിരുന്ന റസിയ ചികിത്സയിലിരിക്കെ മരിച്ചു. സ്ത്രീധനത്തിന്റെ പേരിൽ റസിയയെ നഹിം നിരന്തരം പീഡിപ്പിക്കുമായിരുന്നുവെന്നു ഫർഹത് പറഞ്ഞു. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അവർ ആരോപിച്ചു. 2017 ഓഗസ്റ്റിൽ, മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നു സുപ്രീം കോടതി വിധിച്ചിരുന്നു. ഇതേത്തുടർന്നു മുത്തലാഖ് കുറ്റകരമാക്കുന്ന ബിൽ ലോക്സഭ പാസാക്കി. രാജ്യസഭയിൽ ബിൽ ഇതുവരെയും പാസായിട്ടില്ല.