Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോബി മാത്യുവിനും കെ.പി.രാഹുലിനും കായിക വികസന നിധിയില്‍നിന്നു സഹായം

joby-mathew-kp-rahul ജോബി മാത്യു, കെ.പി.രാഹുൽ

തിരുവനന്തപുരം∙ പരിശീലനത്തിനും മറ്റും ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയ രാജ്യാന്തര കായികതാരം ജോബി മാത്യുവിന് മൂന്നു ലക്ഷം രൂപ നല്‍കാന്‍ കായിക മന്ത്രി എ.സി.മൊയ്തീന്‍ നിര്‍ദേശം നല്‍കി. 2017ലെ ലോക ഡ്വാര്‍ഫ് ഒളിംപിക്‌സില്‍ പവര്‍ലിഫ്റ്റിങ്, ബാഡ്മിന്റൻ ഡബിൾസ്, ഷോട്ട്പുട്ട്, ജാവലിന്‍, ഡിസ്‌കസ് തുടങ്ങിയ മത്സരങ്ങളില്‍ ജോബി മാത്യു മെഡലുകള്‍ നേടിയിട്ടുണ്ട്.

25 വര്‍ഷമായിട്ടുള്ള ജോബിയുടെ കായികമേഖലയിലെ മികവിനും തുടര്‍പരിശീലനത്തിനുമാണ് പണം അനുവദിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതോടൊപ്പം അണ്ടര്‍-17 ലോകകപ്പ് ഫുട്‌ബോള്‍ താരം കെ.പി.രാഹുലിന് ഒരു ലക്ഷം രൂപയും കായിക വികസനനിധിയില്‍നിന്ന് അനുവദിച്ചു.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.