Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന്ധ്രയിലെ സ്റ്റീൽ ഫാക്ടറിയിൽ വിഷവാതകചോർച്ച: ആറു ജീവനക്കാർ മരിച്ചു

gas-leak വാതകചോർച്ചയുണ്ടായ ഫാക്ടറിക്കു മുന്നിൽ തടിച്ചുകൂടിയവർ. ചിത്രം: ട്വിറ്റർ

ഹൈദരാബാദ്∙ സ്വകാര്യ സ്റ്റീൽ ഫാക്ടറിയിൽ വിഷവാതക ചോർച്ചയുണ്ടായി ആറു തൊഴിലാളികൾ മരിച്ചു. ആന്ധ്രപ്രദേശിലെ അനന്തപുരം ജില്ലയിലാണ് സംഭവം. ഫാക്ടറിയിലെ ഒരു യൂണിറ്റിൽ അറ്റകുറ്റപ്പണികൾക്കു ശേഷം നടന്ന പരിശോധനയ്ക്കിടെയാണ് അപകടമുണ്ടായത്.

രണ്ടു ജീവനക്കാർ സംഭവസ്ഥലത്തും നാലു പേർ ആശുപത്രിയിൽ എത്തിയശേഷവുമാണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു. കാർബൺ മോണോക്സൈഡ് വാതകമാണ് ചോർന്നതെന്നാണു പ്രാഥമിക നിഗമനം. പരുക്കേറ്റവരെപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമല്ല. ദുരന്തത്തിൽ ആന്ധ്ര ഉപമുഖ്യമന്ത്രി എൻ. ചിന രാജപ്പ ദുഃഖം രേഖപ്പെടുത്തി.