Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീപ്പിൽ കിടന്നുറങ്ങിയ ആളെ കാട്ടാന തുമ്പിക്കൈ കൊണ്ട് വലിച്ചെടുത്തു ചവിട്ടിക്കൊന്നു

malappuram-map

നിലമ്പൂർ∙ പാലാങ്കര വട്ടപ്പാടത്ത് റബർത്തോട്ടം കാവൽക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു. പാത്തിപ്പാറ പുത്തൻപുരയ്ക്കൽ മത്തായിയാണ് (56) മരിച്ചത്. ജീപ്പിൽ കിടന്നുറങ്ങുകയായിരുന്ന മത്തായിയെ തുമ്പിക്കൈ കൊണ്ട് വലിച്ചെടുത്തു കൊല്ലുകയായിരുന്നെന്നാണു സൂചന. പുലർച്ചെ രണ്ടിനാണു സംഭവം. ആനയുടെ ചിന്നം വിളി കേട്ടെത്തിയ ചാത്തൻ ഉൾപ്പടെ സമീപവാസികളാണ് ആദ്യം വിവരം അറിഞ്ഞത്. ആനയെ വിരട്ടി ഓടിച്ചു. പൂക്കോട്ടുംപാടം പൊലീസ് മൂന്നേകാലോടെ എത്തി മൃതദേഹം ജില്ലാ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി.

related stories