Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗാളില്‍ പ്രധാനമന്ത്രിയുടെ റാലിക്കിടെ പന്തല്‍ തകര്‍ന്ന് 44 പേര്‍ക്കു പരുക്ക്

Narendra Modi | Hospital

മിഡ്‌നാപുര്‍∙ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത കര്‍ഷക റാലിക്കിടെ താല്‍ക്കാലിക പന്തല്‍ തകര്‍ന്നു വീണു സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 44 പേര്‍ക്കു പരുക്കേറ്റു. പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെയായിരുന്നു അപകടം. കനത്ത മഴയെ തുടര്‍ന്നു പന്തലിന്റെ ഒരു ഭാഗം തകര്‍ന്നു വീഴുകയായിരുന്നു. പരുക്കേറ്റവരെ പ്രധാനമന്ത്രിയെ അനുഗമിച്ച ആംബുലന്‍സിലും മോട്ടോര്‍ ബൈക്കുകളിലും ആശുപത്രിയിലെത്തിച്ചു. പിന്നീടു പ്രധാനമന്ത്രി മോദി പരുക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

പ്രധാനമന്ത്രിയെ കാണാന്‍ ആളുകള്‍ പന്തലിന്റെ തൂണുകളില്‍ കയറാന്‍ ശ്രമിച്ചതാണ് അപകടത്തിനു കാരണമെന്നാണു റിപ്പോര്‍ട്ട്. പന്തല്‍ തകരുന്നതു കണ്ട മോദി പ്രസംഗം നിര്‍ത്തി എല്ലാവരും ജാഗ്രത പാലിക്കണമെന്നു നിര്‍ദേശിച്ചു. തൂണുകളില്‍ കയറിയവര്‍ ഇറങ്ങണമെന്നും ആരും ഓടരുതെന്നും അദ്ദേഹം മൈക്കിലൂടെ വിളിച്ചു പറഞ്ഞു. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന എസ്പിജി കമാന്‍ഡോകള്‍ക്കു രക്ഷാപ്രവര്‍ത്തനത്തിനു നിര്‍ദേശം നല്‍കി. മോദിയുടെ അംഗരക്ഷകരും പഴ്‌സണല്‍ സ്റ്റാഫും ഡോക്ടറും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

related stories