Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവസാന മണിക്കൂറിൽ വിൽപന സമ്മർദ്ദം; ഓഹരി വിപണി ഇടിഞ്ഞു

sensex

മുംബൈ ∙ വ്യാപാരത്തിന്റെ അവസാന മണിക്കൂറിലുണ്ടായ കനത്ത വിൽപന സമ്മർദ്ദത്തിൽ ഓഹരി വിപണി ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്സ് 217.86 പോയിന്റ് താഴ്ന്ന് 36,323.77 ലാണു വ്യാപാരം അവസാനിച്ചത്. നാഷനൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഓഹരി വില സൂചികയായ നിഫ്‌റ്റി 82 പോയിന്റ് ഇടിഞ്ഞ് 10,936.85 ൽ ക്ലോസ് ചെയ്തു.

പ്രമുഖ സെക്ടറുകളായ മെറ്റൽ, ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ് ഉൾപ്പെടെ ഭൂരിഭാഗം സെക്ടറുകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. ടെക്, ഐടി എന്നീ വിഭാഗം ഓഹരികൾക്കു മാത്രമാണ് ഇന്നു മുന്നേറ്റമുണ്ടാക്കാനായത്. നിഫ്റ്റി ഐടി സൂചിക 0.78 ശതമാനവും ബിഎസ്ഇ ഐടി സൂചിക 0.57 ശതമാനവും നേട്ടമുണ്ടാക്കി. 

ടെക് മഹീന്ദ്രാ, എൻടിപിസി, ഇൻഫോസിസ്, എച്ച്ഡിഎഫ്സി, വിപ്രോ എന്നീ ഓഹരികളുടെ വില ഉയർന്നു. അതേസമയം ഡോ. റെഡ്ഡീസ് ലാബ്, ടാറ്റാ സ്റ്റീൽ, ലൂപിൻ, സൺ ഫാര്‍മ, ടാറ്റാ മൊട്ടോഴ്സ് എന്നീ ഓഹരികൾക്കു കനത്ത നഷ്ടം നേരിട്ടു.