Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്രൈവർക്ക് മകളുടെ മർദനം: എഡിജിപി സുദേഷ് കുമാറിനു പുതിയ നിയമനം

Sudesh-Kumar എഡിജിപി സുധേഷ് കുമാർ

തിരുവനന്തപുരം∙ പൊലീസ് ഡ്രൈവറെ മകൾ മർദിച്ചെന്ന ആരോപണത്തിൽ സ്ഥാനം തെറിച്ച എഡിജിപി സുദേഷ് കുമാറിനെ കോസ്റ്റൽ സെക്യൂരിറ്റി എഡിജിപിയായി നിയമിച്ചു. സായുധസേനയുടെ ചുമതലയിൽ നിന്നു നീക്കിയ സുദേഷ് കുമാറിന് അന്നു പകരം നിയമനം നൽകിയിരുന്നില്ല.

ബവ്റിജസ് കോർപറേഷൻ എംഡിയിയായിരുന്ന എച്ച്.വെങ്കിടേഷിനെ വിജിലൻസ് ഐജിയായി നിയമിച്ചു. ഈ സ്ഥാനം ദീർഘനാളായി ഒഴിഞ്ഞുകിടക്കുകയായിരുന്നു. വെങ്കിടേഷിനു പകരം ഇന്റേണൽ സെക്യൂരിറ്റി ഡിഐജി ജി. സ്പർജൻ കുമാറിനെ ബവ്റിജസ് കോർപറേഷൻ എംഡിയായി നിയമിച്ചു.