Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജമ്മുവിൽ ജവാൻ ആത്മഹത്യ ചെയ്തു

Gun Representational image

ജമ്മു കശ്മീർ∙ ജമ്മുവിൽ നിയന്ത്രണ രേഖയ്ക്കു സമീപമുള്ള ക്യാംപിൽ ജവാൻ ആത്മഹത്യ ചെയ്തു. പഞ്ചാബ് സ്വദേശിയായ റൺബീർ സിങ്(28) ആണ് മരിച്ചത്. തിങ്കളാഴ്ച, സർവീസ് റിവോൾവറിൽനിന്നു സ്വയം വെടിയുതിർത്തായിരുന്നു ആത്മഹത്യ. അഖനൂർ സെക്ടറിലെ ഖൗർ പ്രദേശത്തുള്ള ഹമിർപൂർ നവാൻ സെനികത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു റൺബീർ. അത്മഹത്യയുടെ കാരണം വ്യക്തമല്ല. നടപടികൾക്കുശേഷം മൃതദേഹം സൈന്യത്തിനു വിട്ടുകൊടുത്തതായി പൊലീസ് അറിയിച്ചു.