Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ കോൺഗ്രസുകാരൻ, ഏവരെയും ഇഷ്ടപ്പെടുന്നു: ബിജെപിക്ക് രാഹുലിന്റെ മറുപടി

Rahul-Gandhi രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ മുസ്‌ലിം നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച വിവാദമാക്കിയ ബിജെപി നേതാക്കൾക്കു മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി അടക്കമുള്ളവർ നടത്തിയ ആരോപണങ്ങൾക്കു പിന്നാലെ ഔദ്യോഗിക മാധ്യമ സമ്മേളനത്തിലും രാഹുലിനെതിരെ ബിജെപി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്ററിൽ വികാരാധീനനായി രാഹുൽ പ്രതികരിച്ചത്.

‘ചൂഷിതരും പാർശ്വവൽക്കരിക്കപ്പെട്ടവരും പീഡിതരുമായ അവസാന ആളിനൊപ്പവും ഞാനുണ്ടാവും. അവരുടെ മതമോ ജാതിയോ വിശ്വാസമോ പരിഗണനയല്ല. വേദനകളിലും അവരെ ചേർത്തണയ്ക്കാനാണു ശ്രമിക്കുക. വെറുപ്പും ഭയവും മായ്ച്ചുകളയുകയാണു ലക്ഷ്യം. എല്ലാ ജീവജാലങ്ങളെയും ഞാനിഷ്ടപ്പെടുന്നു. ഞാനൊരു കോൺഗ്രസുകാരനാണ്’– രാഹുൽ പറഞ്ഞു.

കോൺഗ്രസ് രാമായണ മാസാചരണം ഉപേക്ഷി‌ച്ചതു മുസ്‌ലിങ്ങൾക്കു വേണ്ടിയുള്ള പാർട്ടി ആയതിനാലാണെന്നായിരുന്നു ബിജെപി കഴിഞ്ഞദിവസം പ്രതികരിച്ചത്. കോൺഗ്രസ് ന്യൂനപക്ഷ പാർട്ടിയാണെന്നു രാഹുൽ പറഞ്ഞതായി പ്രചരിപ്പിച്ചതു തങ്ങളല്ലെന്നും കോൺഗ്രസിന്റെ തന്നെ ന്യൂനപക്ഷ സെൽ അധ്യക്ഷനാണെന്നും ബിജെപി ആരോപിച്ചിരുന്നു.