Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിമന്യു വധം: ഒന്നാം പ്രതി മുഹമ്മദ് പിടിയിൽ

Muhammed പൊലീസിന്റെ പിടിയിലായ മുഹമ്മദ്

കൊച്ചി∙ എറണാകുളം മഹാരാജാസ് കോളജിൽ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി മുഹമ്മദ് പിടിയിലായി. ക്യാംപസ് ഫ്രണ്ട് മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്റും മൂന്നാം വർഷ അറബിക് വിദ്യാർഥിയുമാണ്. പുലർച്ചെ കാസർകോട് – മംഗലാപുരം അതിർത്തിയിൽനിന്നാണ് മുഹമ്മദ് പിടിയിലായത്. കൊലപാതകത്തിനു ശേഷം ബെംഗളൂരുവിലായിരുന്ന മുഹമ്മദിന്റെ ഫോൺ കോളുകൾ പിന്തുടർന്നാണു കർണാടക അതിർത്തിയിൽ നിന്നു പിടികൂടിയത്. അരൂക്കുറ്റി സ്വദേശിയാണിയാൾ.

കേസുമായി ബന്ധപ്പെട്ട മറ്റു നാലുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊലപാതകം നടന്ന ദിവസം അഭിമന്യുവിനെ കോളജിലേക്കു വിളിച്ചുവരുത്തിയത് മുഹമ്മദായിരുന്നുവെന്നാണ് വിവരം.