Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലപ്പുഴയിലും എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തും സ്കൂളുകൾക്ക് അവധി

kottayam പ്രളയപ്രയോധിയിൽ...കരകവിഞ്ഞൊഴുകുന്ന മീനച്ചിലാറും വെള്ളപ്പൊക്കത്തിൽ നിറഞ്ഞ സമീപ പ്രദേശങ്ങളും. നാഗമ്പടത്തിന്റെ ഹെലി ക്യാമറ ദൃശ്യം. (പകർത്തിയത് സൂരജ് ലൈവ് മീഡിയ)

കോട്ടയം ∙ ചൊവ്വാഴ്ച രാത്രി മുതൽ എറണാകുളത്തെ പല മേഖലകളിലും മഴ തുടരുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ എറണാകുളം ജില്ലയിലെ എല്ലാ സ്കൂളുകൾക്കും കളക്ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ മുതൽ പ്ലസ് ടു തലം വരെ എല്ലാ സ്കൂളുകൾക്കും അവധി ബാധകമാണ്. ഇടുക്കി ജില്ലയിലും പ്ലസ് ടു വരെയുള്ള എല്ലാ സ്കൂളുകൾക്കും കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലെ പ്രഫഷനൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. 

എംജി, കാലിക്കറ്റ്, കേരള സർവകലാശാലകൾ ബുധനാഴ്ചത്തെ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ കോട്ടയത്തെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, മുകുന്ദപുരം താലൂക്കുകളിലെയും തൃശൂർ വെസ്റ്റ്, ചേർപ്പ് എന്നീ ഉപവിദ്യാഭ്യാസ ജിലകളിലെയും പ്ലസ്ടു വരെയുള്ള സ്കൂളുകൾക്കും (സിബിഎസ്ഇ, ഐസിഎസ്ഇ എന്നിവ ഉൾപ്പെടെ 18നു ജില്ലാ കലക്ടർ ടി.വി.അനുപമ അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അവധി മൂലം പഠന ദിവസം നഷ്ടമാകാതിരിക്കുവാൻ ഓഗസ്റ്റ് 4 പ്രവൃത്തി ദിനമായിരിക്കും.

പത്തനംതിട്ടയിലെ തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കുകളിലെ പ്രഫഷനൽ കോളജുകൾ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു.

ജൂലൈ 18നു നിശ്ചയിച്ച എംജി സർവകലാശാല പിജിയുടെ ഒന്നാം അലോട്മെന്റും യുജിയുടെ നാലാം അലോട്മെന്റും കോളജിൽ ഹാജരാകേണ്ട തീയതിയും നീട്ടിവച്ചു. പുതുക്കിയ തീയതിയും ഷെഡ്യൂളും പിന്നീടറിയിക്കും.

related stories