Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവിശ്വാസ പ്രമേയത്തിനു ലോക്സഭയിൽ അവതരണാനുമതി; ചർച്ച വെള്ളിയാഴ്ച

Narendra Modi | Parliament വർഷകാല സമ്മേളനത്തിനു പാർലമെന്റിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളോടു സംസാരിക്കുന്നു.

ന്യൂഡൽഹി∙ കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിനു ലോക്സഭയിൽ സ്പീക്കർ അവതരണാനുമതി നൽകി. അവിശ്വാസ പ്രമേയത്തിൽ ലോക്സഭയിൽ ചർച്ച വെള്ളിയാഴ്ച നടക്കും. വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെയാണ് ഇക്കാര്യത്തിൽ സ്പീക്കർ തീരുമാനമെടുത്തത്. ഓഗസ്റ്റ് 10 വരെയാണ് സമ്മേളന കാലാവധി.

ദേശീയ താൽപ്പര്യത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളിൽ കാര്യപ്രസക്തമായ ചർച്ചകൾ നടക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഫലപ്രദമായ കാര്യങ്ങൾക്ക് പാർലമെന്റിന്റെ സമയം എല്ലാ രാഷ്ട്രീയ പാർട്ടികളും വിനിയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെടുന്ന ഏതു വിഷയവും ചർച്ച ചെയ്യാൻ സർക്കാർ തയാറാണ്. ഫലപ്രദമായ കാര്യങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യും. അതു മുന്നോട്ടുകൊണ്ടുപോകും – അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെന്റ് സമ്മേളനത്തിന്റെ തൽസമയ വിവരങ്ങൾ ‘ലൈവ് അപ്ഡേറ്റ്സിൽ’ അറിയാം.

LIVE UPDATES
SHOW MORE
related stories