Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയന്ത്രണം വിട്ട പിക്കപ്പ് ഇടിച്ചു; മൂന്ന് സ്കൂൾ വിദ്യാർഥികള്‍ക്കു പരുക്ക്

Kottayam District Map

കോട്ടയം∙ നിയന്ത്രണം വിട്ട വാഹനം കുട്ടികൾക്കിടയിലേക്കു പാഞ്ഞു കയറി മൂന്നു പേർക്കു പരുക്ക്. ഒരാളുടെ നില ഗുരുതരമാണ്. പാലാ റോഡിൽ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം.

പൊൻകുന്നം പനമറ്റം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾക്കിടയിലേക്കാണു നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ചു കയറിയത്. റോഡരികിലൂടെ നടന്നു പോകുകയായിരുന്നു കുട്ടികളെ പിക്കപ്പ് പിന്നിൽ നിന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.