Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചുവേളി-മൈസൂർ ട്രെയിൻ ഇനി എല്ലാ ദിവസവും; തീരുമാനം കണ്ണന്താനത്തിന്റെ ചർച്ചയിൽ

Kochuveli-Railway-Station

ന്യൂഡൽഹി∙ കൊച്ചുവേളി-മൈസൂർ ട്രെയിൻ എല്ലാ ദിവസവും സർവീസ് നടത്താൻ തീരുമാനം. കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം റെയിൽവേ മന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ ചർച്ചയിൽ ആണു തീരുമാനം. നേരത്തേ ആഴ്ചയിൽ വ്യാഴം, വെള്ളി എന്നിങ്ങനെ രണ്ടു ദിവസമായിരുന്നു  സർവീസ് നടത്തിയിരുന്നത്.

കൊല്ലം, കോട്ടയം, എറണാകുളം നോർത്ത്, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലായിരുന്നു ഈ സൂപ്പർ ഫാസ്റ്റ് ട്രെയിന്റെ കേരളത്തിലെ സ്റ്റോപ്പുകൾ.