Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നിനു പിറകെ ഒന്നായി ന്യൂനമർദങ്ങൾ; മധ്യ–വടക്കൻ കേരളത്തിൽ മഴ തുടർന്നേക്കും

rain-pic-kottayam കിടപ്പിലായ മാതാവിനെ കാണാൻ മൂന്നു ദിവസം മുൻപ് ഇറഞ്ഞാൽ വിയറ്റ്നാം കവലയിലെ വീട്ടിലെത്തിയ ഗീതയും മകൾ അതുല്യയും വെള്ളപ്പൊക്കത്തെത്തുടർന്ന് ഇവിടെ കുടുങ്ങിപ്പോയി. വെള്ളമിറങ്ങുന്നതു നോക്കി നിന്നാൽ അമയന്നൂരിലെ വീട്ടിലെ കാര്യങ്ങൾ കുഴയും. രണ്ടുംകൽപിച്ചു മടങ്ങുകതന്നെ. ഇറഞ്ഞാലിലെ കാഴ്ച.

പത്തനംതിട്ട ∙ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്ന പശ്ചാത്തലത്തിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ തുടരാൻ സാധ്യത. എന്നാൽ തെക്കൻ കേരളത്തിൽ മഴയുടെ ശക്തി കുറയുമെന്നു കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

മധ്യപ്രദേശിനു മീതേയുള്ള  ന്യൂനമർദ ഫലമായി  ഉത്തരേന്ത്യ മുഴുവൻ കനത്ത മഴ ലഭിച്ചുകൊണ്ടിരിക്കയാണ്. ഇതിലേക്ക് ആകർഷിക്കപ്പെടുന്ന മേഘങ്ങൾ തെക്കു നിന്നു വടക്കോട്ടു പോകുന്ന വഴി കേരളത്തിനു മീതേ പെയ്തിറങ്ങുന്നു. പശ്ചിമഘട്ട മലനിരകളിൽ തട്ടി ഘനീഭവിച്ചാണ് മേഘങ്ങൾ പെയ്തിറങ്ങുന്നത്.

ഈ ന്യൂനമർദം പെയ്തു തീരുന്നതിനു പിന്നാലെയാണ് ഒഡീഷയ്ക്കു താഴെ മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടുന്നത്. ഇതു ഉത്തരേന്ത്യയിലെ പ്രളയ സ്ഥിതി സങ്കീർണമാക്കും. മേഘസ്ഫോടന സമാനമായ മഴ ഹിമാലയത്തിനു താഴെയുള്ള സംസ്ഥാനങ്ങളിൽ ലഭിച്ചേക്കാമെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നൽകുന്നു. ഓഗസ്റ്റ് ആദ്യവാരവും തുടർന്യൂനമർദങ്ങൾക്കു സാധ്യതയുണ്ടെന്നാണ് സൂചന. 

അഖിലേന്ത്യാ തലത്തിൽ മഴയുടെ കുറവ് മൂന്നു ശതമാനം മാത്രമാണ്. 

related stories