Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ് സീരിയൽനടി പ്രിയങ്ക വീട്ടിനുള്ളിൽ മരിച്ച നിലയിൽ

priyanka-suicide പ്രിയങ്ക

ചെന്നൈ∙ ടെലിവിഷൻ സീരിയൽനടി പ്രിയങ്ക(32)യെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വൽസരവാക്കം ശിവൻ സ്ട്രീറ്റിലുള്ള ഫ്ലാറ്റിലെ കിടപ്പുമുറിയിലാണ് പ്രിയങ്കയുടെ മൃതദേഹം ഇന്നലെ രാവിലെ ജോലിക്കാരി കണ്ടത്. പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പ്രിയങ്കയുടെ ഭർത്താവ് അരുൺബാലയെ ചോദ്യം ചെയ്യുമെന്നു പൊലീസ് അറിയിച്ചു. 

ബാസ്ക്കറ്റ്ബോൾ പരിശീലകനായ അരുണിനെ മൂന്നുവർഷം മുൻപാണു പ്രിയങ്ക വിവാഹം കഴിച്ചത്. ഇവർക്കു കുട്ടികളില്ല. ഇതിനെ ചൊല്ലി പ്രിയങ്കയും അരുണും മിക്കപ്പോഴും വഴക്കുണ്ടായിരുന്നതായി അയൽവാസികൾ പൊലീസിനോട് പറഞ്ഞു. കുറച്ചുനാളായി പ്രിയങ്ക തനിച്ചായിരുന്നു താമസമെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്.

related stories