Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടീഷ് എയർവേയ്സ് വിമാനത്തിന് അടിയന്തര ലാൻഡിങ്, ഗാട്ട്വിക്കിൽ സർവീസുകൾ തടസപ്പെട്ടു

ടോമി വട്ടവനാൽ
gatwick-airport ഗ്വാട്ടിക് വിമാനത്താവളം – ഫയൽ ചിത്രം.

ലണ്ടൻ: സാങ്കേതിക തകരാർ മൂലം ബ്രിട്ടീഷ് എയർവേയ്സ് വിമാനം ഗാട്ട്വിക് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. അടിയന്തരമായി ഇറക്കിയ വിമാനം റൺവേയിൽ തന്നെ തുടരുന്നതിനാൽ ഗാട്ട്വിക്കിലെ പ്രധാന റൺവേയുടെ പ്രവർത്തനം അർദ്ധരാത്രി മുതൽ നിർത്തിവച്ചു. 

എൻജിനീയർമാർ പരിശോധനകൾ പൂർത്തിയാക്കി വിമാനം റൺവേയിൽനിന്നും മാറ്റിയ ശേഷം ബ്രിട്ടിഷ് സമയം പുലർച്ചെ  04.58 നാണ് സർവീസുകൾ പുനരാരംഭിച്ചത്. നേപ്പിൾസിൽനിന്നും വരികയായിരുന്ന ബ്രിട്ടീഷ് എയർവേയ്സിന്റെ എയർബസ് എ-320 വിമാനമാണ് അർധരാത്രിയോടെ അടിയന്തരമായി ലാൻഡിങ് നടത്തിയത്.

യാത്രക്കാരെയെല്ലാം സുരക്ഷിതമായി വിമാനത്തിന് പുറത്തെത്തിച്ചു. രണ്ടാം റൺവേയിലൂടെ സർവീസുകൾ തുടരുന്നുണ്ടെങ്കിലും റൺവേയുടെ അപര്യാപ്തത മൂലം പല വിമാനങ്ങളും വൈകി. ഇവിടെ ഇറങ്ങേണ്ട ചില വിമാനങ്ങൾ ലണ്ടനിലെ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിടുകയും ചെയ്തു.