Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടനാട് പ്രളയത്തിൽ ആശ്വാസമെത്തിക്കുന്നതിൽ സർക്കാർ പരാജയം: ചെന്നിത്തല

Ramesh Chennithala രമേശ് ചെന്നിത്തല.

ആലപ്പുഴ∙ കുട്ടനാട് പ്രളയ ബാധിത മേഖലയിൽ ആശ്വാസം എത്തിക്കുന്നതിൽ സർക്കാർ പൂർണപരാജയമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മന്ത്രിമാരോ സ്ഥലം എംഎൽഎയോ ഇങ്ങോട്ടേക്കു തിരിഞ്ഞു നോക്കിയിട്ടില്ല. ഒറ്റപ്പെട്ട കരകളിൽ അഭയം പ്രാപിച്ചിരിക്കുന്ന ആളുകൾക്കു  ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതൽ റവന്യൂ വകുപ്പ് നടപടിയെടുക്കുന്നില്ല. റവന്യൂ മന്ത്രി നേരിട്ട് സ്ഥലത്തെത്തണം. കൈനകരിയിലെ ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

related stories