Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

325–126: സഭയിൽ വിശ്വാസം നേടി മോദി; ‘ആലിംഗന’ത്തിന് മറുപടി പരിഹാസം

narendra-modi-trust-vote അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മറുപടി പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. സഭയിലെ വോട്ടെടുപ്പു ഫലം. ചിത്രം: ട്വിറ്റർ

ന്യൂഡൽഹി∙ പ്രതിപക്ഷ ഐക്യത്തിലും ഇളകാതെ വിശ്വാസം കാത്തുസൂക്ഷിച്ച് നരേന്ദ്ര മോദി. എൻഡിഎ സർക്കാരിന് എതിരായ ആദ്യ അവിശ്വാസപ്രമേയം 126ന് എതിരെ 325 വോട്ടോടെയാണു സഭ തള്ളിയത്. ലോക്സഭയിൽ 313 വോട്ടുള്ള എൻഡിഎ മുന്നണിക്ക് 12 വോട്ട് അധികം ലഭിച്ചു. അണ്ണാ ഡിഎംകെയെ ഒപ്പം നിർത്താനായതു സർക്കാരിനു നേട്ടമായി. അതേസമയം, 154 വോട്ട് പ്രതീക്ഷിച്ച പ്രതിപക്ഷത്തിന് 126 വോട്ട് മാത്രമേ നേടാനായുള്ളൂ. ടിഡിപി കൊണ്ടു വന്ന അവിശ്വാസപ്രമേയം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ അതിജീവിച്ചത്. 451 എംപിമാര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 325 പേര്‍ പ്രമേയത്തിന് എതിരായും 126 പേര്‍ അനുകൂലമായും വോട്ട് ചെയ്തു.

Read Also: ആരാണ് മാണിക്യമലർ? രാഹുലോ പ്രിയയോ?; ട്രെൻഡിങ്ങായി ‘കണ്ണിറുക്കൽ’...
Read Also: രാഹുലിന്റേത് 'കണ്ണിറുക്കൽ' നാടകം, പ്രധാനമന്ത്രിയെ മാനിച്ചില്ല: സ്പീക്കറുടെ വിമര്‍ശനം...
Read Also: കെട്ടിപിടിക്കലും കണ്ണിറുക്കലും മാത്രമല്ല, പ്രസംഗവുമുണ്ടായിരുന്നു; കോൺഗ്രസിന്റെ ട്വീറ്റ്...
Read Also: റഫാല്‍ രഹസ്യങ്ങള്‍ പുറത്തുവിടാനാവില്ല: രാഹുലിനോട് ഫ്രാൻസ്...
Read Also: ഇന്ത്യ പാക്കിസ്ഥാനല്ല; തരൂരിന്റെ 'ഹിന്ദു പാക്കിസ്ഥാന്' രാജ്നാഥിന്റെ മറുപടി...
Read Also: ലോക്സഭയിൽ ഉന്തും തള്ളും; മോദിക്ക് നേരെ പാഞ്ഞടുത്ത് ടിഡിപി അംഗങ്ങൾ...
Read Also: ഞാൻ രാഹുലിനെക്കാൾ താഴ്ന്നവൻ; അവിശ്വാസം 2024 ൽ പോരെ: തിടുക്കമെന്തിനെന്ന് മോദി...

സംഖ്യകള്‍കൊണ്ടു സര്‍ക്കാരിനെ വീഴ്ത്താനായില്ലെങ്കിലും സംവാദത്തിലൂടെ തുറന്നുകാട്ടാനാണു ചർച്ചയിൽ പ്രതിപക്ഷം ശ്രമിച്ചത്. രാഹുല്‍ ഗാന്ധി സര്‍ക്കാരിനെതിരെ നടത്തിയ കടന്നാക്രമണം പ്രതിപക്ഷത്തിന് പുത്തൻ ഊർജമായി. രാഹുല്‍ നടത്തിയ ആരോപണങ്ങളും അതിനു മോദി നല്‍കിയ മറുപടിയും ശ്രദ്ധയോടെയാണു സഭ ശ്രവിച്ചത്. കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ടിഡിപി എന്നിവരാണ് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത്. ഒന്നര പതിറ്റാണ്ടിനു ശേഷമാണ് അവിശ്വാസപ്രമേയം ലോക്സഭയില്‍ വരുന്നത്. രാവിലെ 11ന് തുടങ്ങിയ ചർച്ച 12 മണിക്കൂർ പിന്നിട്ടാണ് വോട്ടെടുപ്പിലേക്കു നീങ്ങിയത്. നരേന്ദ്ര മോദിയുടെ മറുപടി പ്രസംഗം ഒന്നര മണിക്കൂർ നീണ്ടു. രാഹുലിന്റെ ഉൾപ്പെടെ പ്രതിപക്ഷ നേതാക്കളുടെ ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ മോദി, സർക്കാരിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും ആവർത്തിച്ചു. അവിശ്വാസപ്രമേയത്തിന്റെ തൽസമയ വാർത്തകൾ, ചിത്രങ്ങൾ, വിഡിയോ എന്നിവ ‘ലൈവ് അപ്ഡേറ്റ്സിൽ’ വായിക്കാം.

LIVE UPDATES
SHOW MORE
related stories