Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിക്കോട് കാരയാട് മേഖലയിൽ സിപിഎം–എസ്ഡിപിഐ സംഘർഷം

x-default Representative Image

കോഴിക്കോട് ∙ പേരാമ്പ്രയ്ക്കു സമീപം അരിക്കുളം പഞ്ചായത്തിൽ കാരയാട് മേഖലയിൽ സിപിഎം – എസ്ഡിപിഐ സംഘർഷം. സിപിഎമ്മുകാരുടെ രണ്ടു വീടുകൾക്കു നേരെ പുലർച്ചെ ബോംബേറ്. മൂന്ന് എസ്ഡിപിഐക്കാരുടെ വീടുകൾ പട്ടാപ്പകൽ സിപിഎമ്മുകാർ തകർത്തു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി.രമണി, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗം പി.ശ്രീജിത് എന്നിവരുടെ വീടുകൾക്കു നേരെയാണു പുലർച്ചെ ബോംബേറു നടന്നത്. പിന്നീടു രാവിലെ പത്തോടെയാണു മൂന്ന് എസ്ഡിപിഐക്കാരുടെ വീടുകൾ തകർക്കപ്പെട്ടത്.

മേഖലയിൽ വൻ പൊലീസ് സംഘം. സർവകക്ഷി യോഗം ചേരാനും തീരുമാനമായി. നാലു ദിവസം മുൻപ് ഇവിടെ എസ്എഫ്ഐ നേതാവിനു വെട്ടേറ്റ സംഭവത്തിൽ എസ്ഡിപിഐ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.