Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു

savitri മരിച്ച സാവിത്രി.

കണ്ണൂർ∙ അസുഖബാധിതയായ അമ്മയെ കാണാനിറങ്ങിയ വീട്ടമ്മ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് തട്ടി അപകടത്തിൽപ്പെട്ടു മരിച്ചു. പള്ളിപ്പൊയിലെ  റിട്ട. മിലിട്ടറി ജീവനക്കാരൻ പരേതനായ കെ.കെ.കുമാരന്റെ ഭാര്യ പി.സാവിത്രി (64) ആണ് മരിച്ചത്. മക്കൾ: വി.ഷിതി (അഞ്ചരക്കണ്ടി ഇംഗ്ലിഷ് മീഡിയം സ്കൂൾ),  ഷിബിന (അധ്യാപിക, ബാലികാലയ എൽപി സ്കൂൾ, മുരിങ്ങേരി). മരുമക്കൾ: പ്രശാന്തൻ (ദുബായ്), ഷാജി (എസ്പി ഓഫീസ്, കണ്ണൂർ). സംസ്കാരം ഞായറാഴ്ച രണ്ടുമണിക്ക് പയ്യാമ്പലത്ത്.

related stories