Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർ കടത്തിവിട്ടില്ല; മിന്നൽ ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കും മർദനം

ksrtc-minnal മിന്നൽ ബസിന്റെ ചില്ല് തകർത്തനിലയിൽ.

മലപ്പുറം ∙ കെഎസ്ആർടിസി കാസർകോട് – തിരുവനന്തപുരം ‘മിന്നൽ’ ബസിലെ ഡ്രൈവർക്ക് കാർ യാത്രക്കാരുടെ മർദനം. ബസിന്റെ ചില്ല് കേടുവരുത്തി. പൊലീസ് എത്തി ഡ്രൈവറെ കുറ്റിപ്പുറത്തെ ആശുപത്രിയിലെത്തിച്ചു. കണ്ടക്ടർ ബസ് ഓടിച്ച് യാത്രക്കാരെ തൃശൂരിലെത്തിച്ച് മറ്റൊരു ബസിൽ കയറ്റിവിട്ടു. പരുക്കേറ്റ തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവർ നെടുമങ്ങാട് സ്വദേശി മജീവ് (35) കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്.

കണ്ടക്ടർ ഷാജികുമാറിനും നിസാര പരുക്കേറ്റിട്ടുണ്ട്. പുലർച്ച രണ്ടോടെയാണു സംഭവം. പുത്തനത്താണി മുതൽ കാർ ബസിനു പിന്നിലുണ്ടായിരുന്നതായി പറയുന്നു. കാർ കടത്തിവിട്ടില്ലെന്നു പറഞ്ഞ് ആറംഗസംഘം മർദിച്ചെന്നാണു പരാതി.