Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃത്താല ആലൂരിൽ അമ്മയും മകനും തൂങ്ങിമരിച്ച നിലയിൽ

Palakkad Map

പാലക്കാട് ∙ തൃത്താല ആലൂരിൽ അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഷൊർണൂർ കുളപ്പുള്ളി ആനപ്പാറക്കുണ്ട് നായാടി കോളനിയിലെ ഉണ്ണിയുടെ ഭാര്യ ഹേമാംബിക (42), മകൻ അജിത് (18) എന്നിവരാണു മരിച്ചത്. അജിത് പ്രണയിച്ചിരുന്ന പെൺകുട്ടി കുറച്ചുനാൾ ഇവർക്കൊപ്പം താമസിച്ചിരുന്നു. പെൺകുട്ടി തിരിച്ചുപോയതിന്റെ വിഷമത്തിൽ ആദ്യം അജിത്തും പിന്നെ അമ്മയും തൂങ്ങി മരിച്ചുവെന്നാണു പൊലീസ് പറയുന്നത്. ഇരുവരും തൃത്താല ആലൂരിലായിരുന്നു താമസം.

related stories