Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുന്ദര വേഷത്തില്‍ മോഷ്ടാക്കള്‍ ആശുപത്രിയില്‍, വിഡിയോ പുറത്തുവിട്ട് പൊലീസ്

thodupuzha-theft ബാഗ് മോഷ്ടിച്ചയാൾ സിസിടിവി ദൃശ്യങ്ങളിൽ.

തൊടുപുഴ∙ ആശുപത്രിയില്‍ എത്തിയ സ്ത്രീയുടെ ബാഗുമായി കടന്ന മോഷ്ടാക്കളുടെ വിഡിയോ പുറത്തുവിട്ട പൊലീസ്, ഇവരെ കണ്ടെത്താന്‍ ജനങ്ങളുടെ സഹായം തേടുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാനെത്തിയ സ്ത്രീയുടെ ബാഗാണു യുവാക്കളായ രണ്ടുപേര്‍ മോഷ്ടിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണു സംഭവം. പാസ്പോര്‍ട്ടും ഫോണുമാണു നഷ്ടപ്പെട്ടത്. 23ാം തീയതി വിദേശത്തു മകളുടെ അടുത്തേക്കു പോകാനിരിക്കെയാണു ബാഗ് മോഷണം പോയത്.

മോഷ്ടാവ് ബാഗുമായി ലിഫ്റ്റിനടുത്തേക്കു പോകുന്നതും ലിഫ്റ്റില്‍ കയറുന്നതും പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങളിലുണ്ട്. റോസ് നിറത്തിലുള്ള ഷര്‍ട്ടും മുണ്ടും നീല ഷര്‍ട്ടും ട്രൗസറുമാണ് മോഷ്ടാക്കളുടെ വേഷമെന്നു പൊലീസ് പറയുന്നു. സ്ത്രീ നല്‍കിയ വിവരങ്ങളനുസരിച്ച് ആശുപത്രിയിലെ ക്യാമറകള്‍ പരിശോധിച്ചാണു മോഷ്ടാക്കളെ കണ്ടെത്തിയത്. മോഷ്ടാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാവുന്നവര്‍ 9497980390 നമ്പരില്‍ അറിയിക്കണമെന്ന് തൊടുപുഴ പൊലീസ് അറിയിച്ചു.