Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഗ്നൽ തകരാർ‌: കൊല്ലത്ത് ട്രെയിനുകൾ പിടിച്ചിട്ടു, യാത്രക്കാർക്ക് ദുരിതം

Kerala-Express കേരള എക്സ്പ്രസ്. (ഫയൽ ചിത്രം)

കൊല്ലം ∙ സിഗ്നൽ തകരാറിനെ തുടർന്ന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾ ഏറെ നേരം പിടിച്ചിട്ടത് യാത്രക്കാരെ വലച്ചു. കൊച്ചുവേളി- ചെന്നൈ എഗ്മൂർ, ഐലന്റ് എക്സ്പ്രസ്, കേരള എക്സ്പ്രസ് തുടങ്ങിയവയാണു കൊല്ലത്തും സമീപത്തുള്ള സ്റ്റേഷനിലും പിടിച്ചിട്ടത്. രണ്ടു മണിക്കൂറിനുശേഷം പ്രശ്നം പരിഹരിച്ചു ട്രെയിനുകൾ കടത്തിവിട്ടതായി അധികൃതർ അറിയിച്ചു.

related stories