Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമ്മൾ സ്നേഹിച്ച് ജയിക്കും; രാഹുലിന്റെ ആലിംഗനം പോസ്റ്ററിലാക്കി കോൺഗ്രസ്

rahul-modi-hug നരേന്ദ്ര മോദിയെ രാഹുൽ ഗാന്ധി ആലിംഗനം ചെയ്യുന്നതിന്റെ ചിത്രമടങ്ങിയ പോസ്റ്റർ. ചിത്രം: ട്വിറ്റർ

മുംബൈ∙ അപ്രതീക്ഷിത സ്നേഹാലിംഗനത്തെ പോസ്റ്ററിലാക്കി നേട്ടം കൊയ്യാൻ കോൺഗ്രസ്. ലോക്സഭയിൽ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ചിത്രമാണ് പ്രചരിപ്പിക്കുന്നത്. മുംബൈ അന്ധേരിയിലാണ് സചിത്ര പോസ്റ്റർ സ്ഥാപിച്ചിട്ടുള്ളത്.

‘നമ്മൾ സ്നേഹിച്ചാണു ജയിക്കുന്നത്, വെറുപ്പു കൊണ്ടല്ല’ എന്ന വാക്യത്തോടെയാണു പോസ്റ്റർ തയാറാക്കിയിട്ടുള്ളത്. ആലിംഗന ചിത്രത്തോടൊപ്പം രാഹുൽ, സോണിയ എന്നിവരുടെ തലപ്പടങ്ങളും ഉൾപ്പെടുത്തി മുംബൈയിലെ കോൺഗ്രസ് പ്രവർത്തകരാണു പോസ്റ്റർ സ്ഥാപിച്ചത്. സമൂഹമാധ്യമങ്ങളിലും പുറത്തും രാഹുലിന്റെ ആലിംഗനം വലിയ തോതിൽ ചർച്ചയായിരുന്നു.

related stories