Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുമ്പസാര രഹസ്യം മറയാക്കി പീഡനം: വൈദികന് ഉപാധികളോടെ ജാമ്യം

Fr Johnson V Mathew ഫാ.ജോൺസൺ വി. മാത്യു അറസ്റ്റിലായപ്പോൾ. (ഫയൽ ചിത്രം)

കൊച്ചി∙ കുമ്പസാര രഹസ്യം മറയാക്കി യുവതിയെ പീ‍ഡിപ്പിച്ചെന്ന കേസിലെ മൂന്നാംപ്രതി ഫാ. ജോൺസൺ വി.മാത്യുവിന് ജാമ്യം. കർശന ഉപാധികളോടെ ഹൈക്കോടതിയാണു ജാമ്യം അനുവദിച്ചത്. വൈദികന്റെ ജാമ്യാപേക്ഷ തിരുവല്ല മജിസ്ട്രേട്ട് കോടതി നേരത്തേ തള്ളിയിരുന്നു. വാട്സാപ് സന്ദേശം അയയ്ക്കുക മാത്രമാണു ചെയ്തതെന്നു കണ്ടെത്തിയാണു നടപടി.

പാസ്പോർട്ട് ഹാജരാക്കണം, ആഴ്ചയിൽ രണ്ടു ദിവസം സ്റ്റേഷനിൽ ഹാജരാകണം, ഇരയായ വീട്ടമ്മയുടെ ജില്ലയിൽ പ്രവേശിക്കരുത് തുടങ്ങിയവയാണ് ഉപാധികൾ. കേസിലെ രണ്ടാം പ്രതി ഫാ. ജോബ് മാത്യുവും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അപേക്ഷ കോടതി പിന്നീടു പരിഗണിക്കും.