Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാലകൃഷ്ണ പിള്ളയുടെയും സ്കറിയ തോമസിന്‍റെ പാര്‍ട്ടികൾ ലയിക്കുന്നു?; മുഖ്യമന്ത്രിയുമായി ചർച്ച

Balakrishna Pillai ബാലകൃഷ്ണ പിള്ള

കൊല്ലം∙ കേരള കോണ്‍ഗ്രസുമായി (ബി) ലയിക്കാന്‍ സ്കറിയ തോമസിന്‍റെ പാര്‍ട്ടിയുടെ നീക്കമെന്നു സൂചന. ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനുമായി സ്കറിയ തോമസും ബാലകൃഷ്ണ പിള്ളയും കൊല്ലത്തു ചര്‍ച്ച നടത്തി. കൊല്ലം ആശ്രാമം ഗെസ്റ്റ് ഹൗസിലെ കൂടിക്കാഴ്ച അര മണിക്കൂർ നീണ്ടു. ഇടതു മുന്നണിയുമായി സഹകരിക്കുന്ന കേരള കോൺഗ്രസുകൾ ലയിച്ച് മുന്നണിയിൽ ഘടക കക്ഷിയാകുന്നതിനു മുന്നോടിയായാണിത്. നാളെ സ്കറിയ തോമസ് വാർത്താസമ്മേളനം നടത്തും.