Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടിയന്തര ദുരിതസഹായം; കൃഷിമന്ത്രിക്ക് എസ്എംഎസ് അയച്ച് പൊതുമരാമത്ത് മന്ത്രി

vs-sunilkumar-g-sudhakaran വി.എസ്.സുനിൽകുമാർ, ജി.സുധാകരൻ

ആലപ്പുഴ ∙ കുട്ടനാട്ടിലെ കൃഷി ഭൂമിയിൽ വെള്ളം കുറയുന്നമുറയ്ക്കു ബണ്ടുകൾ പുനർനിർമിക്കണം എന്നാവശ്യപ്പെട്ടു മന്ത്രി ജി.സുധാകരൻ കൃഷിമന്ത്രി വി.എസ്.സുനിൽകുമാറിന് എസ്എംഎസ് അയച്ചു. ബണ്ട് പുനർനിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം, വെള്ളം പമ്പ് ചെയ്തു കളയണം എന്നീ ആവശ്യങ്ങളാണ് എസ്എംഎസിൽ ഉണ്ടായിരുന്നത്.

രാവിലെ എടത്വ, മുട്ടാർ പ്രദേശങ്ങളിലെ വെള്ളക്കെടുതി പ്രദേശങ്ങളിലുള്ള ക്യാംപുകൾ സന്ദർശിക്കുന്നതിനിടയിൽ ജനങ്ങൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ പരിഗണിച്ചാണു മന്ത്രി എസ്എംഎസ് മുഖേന അടിയന്തര സന്ദേശം നൽകിയത്. പമ്പിങ്ങിന് ആവശ്യമായ കുറച്ചു പണം മൂൻകൂറായി അനുവദിക്കണമെന്നും അദ്ദേഹം കൃഷി മന്ത്രിയെ അറിയിച്ചു. ഇപ്പോൾ ഇതിനുനേരിടുന്ന തടസ്സങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴാണു മന്ത്രി ബോട്ടിൽ ഇരുന്നുതന്നെ കൃഷിമന്ത്രിക്കു സന്ദേശം അയച്ചത്.

related stories