Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസി റോഡിൽ കെഎസ്ആർടിസി ബസ് സർവീസ് ഭാഗികമായി ആരംഭിച്ചു

KSRTC-Bus Representative Image

ആലപ്പുഴ ∙ ആലപ്പുഴ – ചങ്ങനാശേരി എസി റോഡിൽ വെള്ളപ്പൊക്കത്തെത്തുടർന്നു നിർത്തിവെച്ചിരുന്ന കെഎസ്ആർടിസി ബസ് സർവീസ് ഭാഗികമായി ആരംഭിച്ചു. കുട്ടനാട്ടിലെ കൈനകരിയിലേക്കാണ് ആദ്യ ബസ് വിട്ടത്. പള്ളാത്തുരുത്തി പാലത്തിനു സമീപം റോഡിൽ വെള്ളക്കെട്ട് ഉള്ളതിനാൽ പൂർണതോതിൽ സർവീസ് നടത്തുന്നതു ബുദ്ധിമുട്ടാണ്.

ബസ് എത്താവുന്ന പരമാവധി സ്ഥലങ്ങളിലേക്ക് യാത്രക്കാരെ എത്തിക്കാനാണു നിർദേശം നൽകിയിട്ടുള്ളത്. ചങ്ങനാശേരി ഡിപ്പോയിൽ നിന്ന് ആലപ്പുഴയിലേക്കുള്ള റോഡിൽ പള്ളിക്കുട്ടുമ്മ ജംക്‌ഷൻ വരെ കെഎസ്ആർടിസി ബസ് സർവീസ് നടത്തുന്നുണ്ട്. ഇതിനുശേഷം മങ്കൊമ്പ് ഭാഗത്തേക്കു വലിയ വെള്ളക്കെട്ട് തുടരുന്നതിനാൽ സർവീസ് നടത്താനാകില്ല.

related stories