Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയ്യപ്പൻ ബ്രഹ്മചാരിയെന്ന് ബോർഡ്; പ്രായം കണക്കാക്കി സ്ത്രീകളെ വിലക്കരുതെന്ന് കോടതി

 Supreme Court

ന്യൂഡൽഹി∙ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന വിഷയത്തിൽ ദേവസ്വം ബോർഡിന്റെ നിലപാടിനു സ്ഥിരതയില്ലെന്ന് സുപ്രീംകോടതി. അ‍ഞ്ചുദിവസം പ്രവേശിപ്പിക്കാമെന്നാണ് ബോർഡ് ഹൈക്കോടതിയിൽ പറഞ്ഞത്. എന്തടിസ്ഥാനത്തിലായിരുന്നു ഈ നിലപാടെന്ന് കോടതി ചോദിച്ചു. പ്രത്യേക പ്രായത്തിലുള്ള സ്ത്രീകളെ മാത്രം വിലക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, ശബരിമലയിലെ സ്ത്രീപ്രവേശനത്തെ ദേവസ്വം ബോർഡ് വീണ്ടും എതിർത്തു. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് അവർ കോടതിയെ അറിയിച്ചു. മുൻഭരണസമിതിയുടെ നിലപാടിനെ പുതിയ ഭരണസമിതിയും പിന്തുണച്ചു.