Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല സ്ത്രീപ്രവേശനം: സംസ്ഥാന ഹർത്താലുമായി ഹിന്ദു സംഘടനകൾ

sabarimala

തൃശൂർ ∙ ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ഹിന്ദുവിശ്വാസ വിരുദ്ധ നിലപാട് സർക്കാർ തിരുത്തണമെന്ന് ആവശ്യപ്പെട്ട് 30ന് സംസ്ഥാനത്ത് സൂചന ഹർത്താൽ നടത്തുമെന്ന് വിവിധ ഹിന്ദു സംഘടനകൾ അറിയിച്ചു. യുവതികള്‍ക്ക് ശബരിമലയിൽ കോടതി പ്രവേശനം അനുവദിച്ചാൽ പമ്പയിൽ അവരെ തടയുമെന്നും സംഘടനകൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. അയ്യപ്പ ധർമ്മ സേന, വിശാല വിശ്വകർമ്മ ഐക്യവേദി, ശ്രീരാമ സേന, ഹനുമാൻ സേന ഭാരത് എന്നീ സംഘടനകളാണു പത്രസമ്മേളനം നടത്തിയത്.