Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡേറ്റിങ് സൈറ്റിലെ പെൺകുട്ടിയെ കാണാനെത്തി; ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു

maulin-rathod മൗലിൻ റാത്തോഡ് ചിത്രം: ഫെയ്സ്ബുക്ക്

മെൽബൺ∙ ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ നേരിൽ കാണാനെത്തിയ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. ഓസ്ട്രേലിയയിൽ അക്കൗണ്ടിങ് വിദ്യാർഥിയായ മൗലിൻ റാത്തോഡ് (25) ആണ് മരിച്ചത്. ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട 19 വയസുകാരിയെ കാണാൻ പെൺകുട്ടിയുടെ വീട്ടിലെത്തിയ മൗലിനെ പിന്നീട് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മൗലിനെ എമർജൻസി സർവീസ് സംഘം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തെ തുടർന്നു പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണം കൊലപാതകമാണെന്നു സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. വീട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന പെണ്‍കുട്ടി കൊലപാതക ഉദ്ദേശ്യത്തോടെ മൗലിെന മുറിവേൽപ്പിക്കുകയായിരുന്നുവെന്നു അവർ പറഞ്ഞു.
നാലു വർഷം മുൻപാണ് മൗലിൻ റാത്തോഡ് പഠനാവശ്യത്തിനായി ഓസ്ട്രേലിയയിൽ എത്തിയത്.

related stories